എൻ്റെ സ്വന്തം’


“നിന്നെ ഇത്രേം കാലം സ്നേഹിച്ചത് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.”
ബീച്ചിൽ തിരമാലകളെ സാക്ഷി നിർത്തി അവൾ പറഞ്ഞു തുടങ്ങി.അവൾക് അറിയായിരുന്ന് തന്റെ വാക്കുകൾക്ക് അവനെ  തകർക്കുവാനുള്ള  കാരിരുമ്പിൻറെ കരുത്തുണ്ടെന്ന്.
“ജെസ്സി…”  അവന്റെ സ്വരം ദയനീയമായിരുന്നു.
“ ഇനഫ് സത്യ, എനിക്ക് ഒന്നും കേൾക്കണ്ട. നീ നിരത്താൻ പോകുന്ന ന്യായങ്ങളൊന്നും എന്റെ മുന്നിൽ വിലപ്പോകില്ല .”
“ജെസ്സി.. ഞാൻ എന്തുചെയ്തെന്നാ” അവന്റെ കണ്ണുനീർ കാഴ്ചയെ മറച്ചു.
“ഇനി കൂടുതൽ എന്താകാൻ .എല്ലാവരുടെയും മുന്നിൽ എന്റെ തോലുരിഞ്ഞപോലെയായിപോയി എനിക്ക്.
“ആ ദേവിക വിളിച്ചപ്പോൾ നിന്നെയും കൂടി അവളുടെ പാർട്ടിക്ക് ഞാൻ പോയത് എന്റെ മാത്രം തെറ്റാ.അതുകൊണ്ട് ഇപ്പൊൾ എന്തായി.പറഞ്ഞു ചിരിക്കാൻ എല്ലാ അവളുമാർക്കും ഒരു കാരണം ആയി.”
“പ്ലീസ് നി എന്താ ഇങ്ങനെ സംസാരിക്കുന്നേ . എന്റെ ഈ നിറം ആണോ ഇപ്പൊ നിന്റെ പ്രശ്നം.”
“ആം അതുതന്നെ.”ജെസെബെൽ മുഖം തിരിച്ചു.
“ഈ ഏഴു വർഷകാലം ഒരുമിച്ച് ഉണ്ടായിട്ടും ഇതുവരെ നിനക്ക് ഇങ്ങനെ ഒന്നും തോന്നിയിട്ടില്ലല്ലൊ.പലപ്പോഴും പലരും കളിയാക്കിയപ്പോളും നി തന്നെയല്ലേ എന്നെ കൂൾ ആക്കിയിരുന്നേ.നി എൻറെ ജീവൻ  ആണ് ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ എന്റെ ജെസ്സി തന്നെയാണോ ഇത്.”
“പ്ലീസ് സത്യ . ലീവ് മീ എലോൺ ആൻഡ് ഗെറ്റ് ലോസ്റ്റ്.ഇത് ഇവിടെ വെച്ച് നിർത്താം.ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല.എന്നെ വെറുതെ വിട്ടേക്ക്.”
അവൾ പോകുന്നത് നിർവികാരതയോടെ നോക്കി നിൽക്കാനേ അവനായുള്ളു.
പിന്നീടുള്ള അവൻറെ ദിനങ്ങൾ തികച്ചും ഏകാന്തമായിരുന്നു.അവൻ വിളിച്ചാൽ അവൾ ഫോൺ എടുക്കാതെയായി.കണ്ടാൽ ഒന്ന് നോക്കുകപോലും ചെയ്യില്ല.
പ്രശസ്തമായ ഒരു സ്ഥാപനത്തിൽ രണ്ടു വർഷമായി എൻട്രൻസ് കോച്ചിംഗിലാണ് ജെസ്സെബെല്ലും സത്യദേവും. എട്ടാം ക്ലാസ്സിൽ മൊട്ടിട്ട പ്രണയം.അവനെ ആരൊക്കെ കളിയാക്കിയാലും അവൾക് കൊള്ളും.പിന്നെ അവൾ ഭദ്രകാളിയാണ്.”
പിന്നീടുള്ള ദിവസങ്ങളിൽ അവൾ ക്ലാസ്സിൽ വന്നിരുന്നില്ല.ഒരു ദിവസം അറിഞ്ഞു അവളുടെ കല്യാണം ഉറപ്പിച്ചതിനാൽ അവൾ ഇനി വരില്ലെന്ന്.നാട്ടിൽ നിന്നും സ്ഥലം വിറ്റ് മുംബൈയിൽ പോയെന്നും.ആരോടും ഒന്നും ചോദിക്കാനോ അറിയാനോ വയ്യാത്ത അവസ്ഥ.
വർഷങ്ങൾ പോയ്മറഞ്ഞു……

Published by Mynamecute

I am short story creator in Malayalam

Leave a comment

Design a site like this with WordPress.com
Get started