പാർട്ട് 2
വർഷങ്ങൾ പോയിമറഞ്ഞു…
എങ്കിലും സത്യയുടെ മനസ്സിൽ അവൾ ഇന്നും തീരാനോവാണ്.
ആദ്യമാദ്യം കടുത്ത വിഷമം ആയിരുന്നു.പിന്നീട് അവൻ സ്വയം സമാധാനിക്കും.അവൾക്ക് താൻ ചേരില്ല. അവൾ എന്റെ കൊച്ചു സുന്ദരിപ്പെണ്ണല്ലേ. എന്നെക്കാൾ നല്ല പയ്യനെ തന്നെ അവൾക്ക് കിട്ടിക്കാണും.സുഖമായി ജീവിക്കട്ടെ .
ഒരിക്കൽ പോലും അവളെ കുറ്റപ്പെടുത്തുവാൻ അവനു സാധിച്ചിരുന്നില്ല.അത്രമേൽ ആഴത്തിൽ അവൻ അവളെ സ്നേഹിച്ചിരുന്നു.കരുമാടിക്കുട്ടൻ എന്ന് പറഞ്ഞ് കുട്ടികൾ കളിയാക്കുമ്പോൾ അവന്മാരോട് പോയി പണി നോക്ക് എന്ന പറയാൻ പറഞ്ഞിരുന്നവൾ. ആ അവൾ തന്നെ വെറുപ്പോടെ നോക്കാൻ മാത്രം അവൾക് താൻ അന്യനായി മാറിയത് എങ്ങനെ…
പിന്നീട് പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു.അങ്ങനെ എങ്കിലും അവളുടെ ഓർമകളെ തേയ്ച്ചുമായിച്ച് കളയാൻ.
ഇന്ന് അവൻ നഗരത്തിലെ അറിയപ്പെടുന്ന ഒരു ഓർതോപിഡീഷ്യൻ ആണ്.അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു താൻ ഒരു ഡോക്ടർ ആകണമെന്ന്.
“വണ്ടി മുന്നോട്ട് എടുക്കൂ സർ. ഞങ്ങൾക്കും നേരത്തെ കാലത്തെ വീട്ടിൽ എത്താൻ ഉള്ളതാ”
ഒരു ഓട്ടോക്കാരൻ ഉച്ചത്തിൽ വിളിച്ചുകൂവി.
ഒരു നിമിഷം എടുത്തു അവനു പഴയ ഓർമകളിൽ നിന്നും തിരിച്ചു വരാൻ.താൻ ട്രാഫിക്കിൽ ആണെന്ന് പോലും അവൻ മറന്നു പോയിരുന്നു.
വേഗം അവൻ വണ്ടി കുറച്ച് മുന്നോട്ടെടുത്തു.ഇനിയും സമയം എടുക്കും ട്രാഫിക് മാറാൻ.അവൻ അസ്വസ്ഥത യോടെ നെറ്റിയുഴിഞ്ഞു.
അവളെ ഓർക്കാത്ത ദിനങ്ങൾ അവനില്ല.ഇന്ന് രോഗികളെ പരിശോധിക്കുമ്പോൾ ആണ് ഒരു കുസൃതിക്കുടുക്കയെ കാണുന്നത്. പേര് എന്താണെന്ന് ചോദിച്ചപ്പോൾ ജെസ്സി എന്ന് പറഞ്ഞു.അപ്പോൾ മുതൽ തുടങ്ങി നെഞ്ചിൽ കരിങ്കല്ലു കയറ്റി വെച്ച ഭാരം പോലെ.
എത്രയും പെട്ടെന്ന് ഫ്ളാറ്റിൽ എത്തിയാൽ മതിയായിരുന്നു എന്ന് അവനു തോന്നി.
ചില ഓർമ്മകൾ അങ്ങനെയാണ്. അത് മനുഷ്യനെ വല്ലാതെ വരിഞ്ഞു മുറുക്കും.കാലങ്ങൾ കഴിഞ്ഞാലും കെടാത്ത തീക്കനൽ പോലെ.മുറിവിൽ വീണ്ടും കുത്തിക്കീറുന്നപോലെ….
വൻ ട്രാഫിക് ആണ്.ഇനിയും നേരം വൈകും.
അലക്ഷ്യമായി നോക്കുന്നതിനിടയിൽ ആണ് അവൻ ആ നീലകണ്ണുകളുടെ ഉടമയെ കാണുന്നത്.
എവിടെയോ കണ്ടുമറന്നപോലെ…….
എൻ്റെ സ്വന്തം’
“നിന്നെ ഇത്രേം കാലം സ്നേഹിച്ചത് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.”
ബീച്ചിൽ തിരമാലകളെ സാക്ഷി നിർത്തി അവൾ പറഞ്ഞു തുടങ്ങി.അവൾക് അറിയായിരുന്ന് തന്റെ വാക്കുകൾക്ക് അവനെ തകർക്കുവാനുള്ള കാരിരുമ്പിൻറെ കരുത്തുണ്ടെന്ന്.
“ജെസ്സി…” അവന്റെ സ്വരം ദയനീയമായിരുന്നു.
“ ഇനഫ് സത്യ, എനിക്ക് ഒന്നും കേൾക്കണ്ട. നീ നിരത്താൻ പോകുന്ന ന്യായങ്ങളൊന്നും എന്റെ മുന്നിൽ വിലപ്പോകില്ല .”
“ജെസ്സി.. ഞാൻ എന്തുചെയ്തെന്നാ” അവന്റെ കണ്ണുനീർ കാഴ്ചയെ മറച്ചു.
“ഇനി കൂടുതൽ എന്താകാൻ .എല്ലാവരുടെയും മുന്നിൽ എന്റെ തോലുരിഞ്ഞപോലെയായിപോയി എനിക്ക്.
“ആ ദേവിക വിളിച്ചപ്പോൾ നിന്നെയും കൂടി അവളുടെ പാർട്ടിക്ക് ഞാൻ പോയത് എന്റെ മാത്രം തെറ്റാ.അതുകൊണ്ട് ഇപ്പൊൾ എന്തായി.പറഞ്ഞു ചിരിക്കാൻ എല്ലാ അവളുമാർക്കും ഒരു കാരണം ആയി.”
“പ്ലീസ് നി എന്താ ഇങ്ങനെ സംസാരിക്കുന്നേ . എന്റെ ഈ നിറം ആണോ ഇപ്പൊ നിന്റെ പ്രശ്നം.”
“ആം അതുതന്നെ.”ജെസെബെൽ മുഖം തിരിച്ചു.
“ഈ ഏഴു വർഷകാലം ഒരുമിച്ച് ഉണ്ടായിട്ടും ഇതുവരെ നിനക്ക് ഇങ്ങനെ ഒന്നും തോന്നിയിട്ടില്ലല്ലൊ.പലപ്പോഴും പലരും കളിയാക്കിയപ്പോളും നി തന്നെയല്ലേ എന്നെ കൂൾ ആക്കിയിരുന്നേ.നി എൻറെ ജീവൻ ആണ് ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ എന്റെ ജെസ്സി തന്നെയാണോ ഇത്.”
“പ്ലീസ് സത്യ . ലീവ് മീ എലോൺ ആൻഡ് ഗെറ്റ് ലോസ്റ്റ്.ഇത് ഇവിടെ വെച്ച് നിർത്താം.ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല.എന്നെ വെറുതെ വിട്ടേക്ക്.”
അവൾ പോകുന്നത് നിർവികാരതയോടെ നോക്കി നിൽക്കാനേ അവനായുള്ളു.
പിന്നീടുള്ള അവൻറെ ദിനങ്ങൾ തികച്ചും ഏകാന്തമായിരുന്നു.അവൻ വിളിച്ചാൽ അവൾ ഫോൺ എടുക്കാതെയായി.കണ്ടാൽ ഒന്ന് നോക്കുകപോലും ചെയ്യില്ല.
പ്രശസ്തമായ ഒരു സ്ഥാപനത്തിൽ രണ്ടു വർഷമായി എൻട്രൻസ് കോച്ചിംഗിലാണ് ജെസ്സെബെല്ലും സത്യദേവും. എട്ടാം ക്ലാസ്സിൽ മൊട്ടിട്ട പ്രണയം.അവനെ ആരൊക്കെ കളിയാക്കിയാലും അവൾക് കൊള്ളും.പിന്നെ അവൾ ഭദ്രകാളിയാണ്.”
പിന്നീടുള്ള ദിവസങ്ങളിൽ അവൾ ക്ലാസ്സിൽ വന്നിരുന്നില്ല.ഒരു ദിവസം അറിഞ്ഞു അവളുടെ കല്യാണം ഉറപ്പിച്ചതിനാൽ അവൾ ഇനി വരില്ലെന്ന്.നാട്ടിൽ നിന്നും സ്ഥലം വിറ്റ് മുംബൈയിൽ പോയെന്നും.ആരോടും ഒന്നും ചോദിക്കാനോ അറിയാനോ വയ്യാത്ത അവസ്ഥ.
വർഷങ്ങൾ പോയ്മറഞ്ഞു……